---
title: "മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു അനുസ്മരണം നടത്തി "
english_title: "Nehru memorial was held under the leadership of Meppayyur Block Congress Committee "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250112/nehru-memorial-was-held-under-the-leadership-of-meppayyur-block-congress-committee"
published_at: "2024-11-18T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ad7302cf1d_nehru.png"
keywords: []
---

# മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു അനുസ്മരണം നടത്തി 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു അനുസ്മരണം നടത്തി. മേപ്പയ്യൂര്‍ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങ് ഡി സി സി ജനറല്‍ സെക്രട്ടറി ഇ അശോകന്‍ ഉദ്ഘാടനം ചെയ്തു. 

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു അനുസ്മരണം നടത്തി. മേപ്പയ്യൂര്‍ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങ് ഡി സി സി ജനറല്‍ സെക്രട്ടറി ഇ അശോകന്‍ ഉദ്ഘാടനം ചെയ്തു. 

നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളാണ് രാജ്യത്ത് ഇന്ന് കാണുന്ന പുരോഗതിക്ക് കാരണമെന്ന് ഇദ്ദേഹം അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു . കെ എസ് യു ജില്ലാ സെക്രട്ടറി ഫായിസ് നടുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി.

കെ പി വേണുഗോപാലന്‍ , രാമദാസ് സി , കെ.വി ശശികുമാര്‍ , മുരളി കൈപ്പുറത്ത്, ആര്‍.പി ഷോഭിഷ്, പി.കെ അനീഷ്, കെ.എം ശ്യാമള , ഷബീര്‍ ജന്നത്ത്, ജിഷ മാടായി . കിഷോര്‍ കാന്ത് , വിജയന്‍ ആവള , സി.എം ബാബു , കെ.പി അബ്ദുറഹിമാന്‍ , മുണ്ടിയത്ത് കുഞ്ഞമ്മദ് , കെ.കെ അനുരാഗ് , ആദില്‍ മുണ്ടിയത്ത് , എം.എം അര്‍ഷിന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250112/nehru-memorial-was-held-under-the-leadership-of-meppayyur-block-congress-committee)