---
title: "കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്  യൂണിയന്‍ കുടുംബ സംഗമം നടത്തി"
english_title: "Kerala State Service Pensioners  The union held a family gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250127/kerala-state-service-pensioners-the-union-held-a-family-gathering"
published_at: "2024-11-18T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ae35363283_Kudumbasangamam.png"
keywords: []
---

# കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്  യൂണിയന്‍ കുടുംബ സംഗമം നടത്തി

> **Lead Summary:** **ചെറുവാളൂര്‍: **കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നൊച്ചാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. ചെറുവാളൂര്‍ GLP സ്‌കൂളില്‍ ചേര്‍ന്ന സംഗമം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുവാളൂര്‍: **കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നൊച്ചാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. ചെറുവാളൂര്‍ GLP സ്‌കൂളില്‍ ചേര്‍ന്ന സംഗമം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ ജില്ലാകമ്മിറ്റി അംഗങ്ങളായ കമലാദേവി ടീച്ചര്‍,  കുഞ്ഞനന്തന്‍ മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡണ്ട്  ജോര്‍ജ്, സെക്രട്ടറി പി.രവീന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് കമ്മിറ്റി അംഗം കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ , പി.കെ. കണാരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പന്നിക്കോട്ടൂര്‍ PHC യിലെ മെഡിക്കല്‍ ഓഫീസര്‍ സി.കെ. വിനോദ് ആരോഗ്യ ക്ലാസെടുത്തു. പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. സംഗമത്തിന് യൂണിറ്റ് സെക്രട്ടറി ഒ.കെ. അജയന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ. അശോകന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.കെ.മൂസ്സ നന്ദി രേഖപ്പെട്ടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250127/kerala-state-service-pensioners-the-union-held-a-family-gathering)