---
title: "  മായാമണികണ്ഠന്‍  അയ്യപ്പ ഭക്തി ഗാന ആല്‍ബം പ്രകാശനം ചെയ്തു"
english_title: "Mayamanikandan Ayyappa released Bhakti Gana album at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250184/mayamanikandan-ayyappa-released-bhakti-gana-album-at-perambra"
published_at: "2024-11-18T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b0fa5f414c_asde.jpg"
keywords: []
---

#   മായാമണികണ്ഠന്‍  അയ്യപ്പ ഭക്തി ഗാന ആല്‍ബം പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** അഭിലാഷ് കോക്കാടിന്റെ ഡയറക്ഷനില്‍ ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ രചന നിര്‍വ്വഹിച്ച് സായി ബാലന്‍ സംഗീതം ചെയ്ത് ജിതേഷ് മാലേരി ആലപിച്ച മായാമണികണ്ഠന്‍ അയ്യപ്പ ഭക്തി ഗാന ആല്‍ബം പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര:** അഭിലാഷ് കോക്കാടിന്റെ ഡയറക്ഷനില്‍ ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ രചന നിര്‍വ്വഹിച്ച് സായി ബാലന്‍ സംഗീതം ചെയ്ത് ജിതേഷ് മാലേരി ആലപിച്ച മായാമണികണ്ഠന്‍ അയ്യപ്പ ഭക്തി ഗാന ആല്‍ബം പ്രകാശനം ചെയ്തു.

കോടേരിച്ചാല്‍ വെങ്ങപ്പറ്റ അയ്യപ്പ ഭജനമഠത്തില്‍ നടന്ന ചടങ്ങില്‍ ഗുരുസ്വാമി കുഞ്ഞിക്കണ്ണന്‍ സ്വാമിയുടെ സാന്നിധ്യത്തില്‍ മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് പേരാമ്പ്ര ദൃശ്യം പ്രദര്‍ശിപ്പിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

ഇ.കെ അനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ റിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. അഭിനേതാക്കളെ ചടങ്ങില്‍ ആദരിച്ചു. കവിയിത്രി വത്സലാ സദാശിവന്‍, ഇ.കെ സദന്‍, വിനോദ് മമ്പാട്ടില്‍, ഇ.പി സുരേന്ദ്രന്‍, ലാല്‍ജി കൃഷ്ണ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മനോജ് ഇരൂകുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250184/mayamanikandan-ayyappa-released-bhakti-gana-album-at-perambra)