---
title: "ഉപജില്ലാ കലോത്സവ വിജയത്തില്‍ വിജയാഘോഷ യാത്ര നടന്നു"
english_title: "Victory procession took place in the success of sub-district kalolsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250245/victory-procession-took-place-in-the-success-of-sub-district-kalolsavam"
published_at: "2024-11-18T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b51b2e8eb9_perambra.png"
keywords: []
---

# ഉപജില്ലാ കലോത്സവ വിജയത്തില്‍ വിജയാഘോഷ യാത്ര നടന്നു

> **Lead Summary:** പേരാമ്പ്ര: ഉപജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം ജനറല്‍ ഒന്നാം സ്ഥാനവും, അറബിക്കലോത്സവത്തില്‍ റണ്ണറപ്പും, സംസ്‌കൃതോത്സവത്തിലും, സംസ്ഥാന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും ,ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്ത് വിജയികളായ വിദ്യാര്‍ത്ഥികളെയും, സ്‌കൂള്‍ വിദ്യാര്‍ഥികളെയും, ജനപ്രതികളെയും, പിടിഎ ഭാരവാഹികളെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ഉള്‍പ്പെടുത്തി കൂത്താളിയില്‍ വിജയാഘോഷ യാത്ര നടത്തി.

## Article Content

പേരാമ്പ്ര: ഉപജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം ജനറല്‍ ഒന്നാം സ്ഥാനവും, അറബിക്കലോത്സവത്തില്‍ റണ്ണറപ്പും, സംസ്‌കൃതോത്സവത്തിലും, സംസ്ഥാന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും ,ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്ത് വിജയികളായ വിദ്യാര്‍ത്ഥികളെയും, സ്‌കൂള്‍ വിദ്യാര്‍ഥികളെയും, ജനപ്രതികളെയും, പിടിഎ ഭാരവാഹികളെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ഉള്‍പ്പെടുത്തി കൂത്താളിയില്‍ വിജയാഘോഷ യാത്ര നടത്തി.

പ്രസ്തുത പരിപാടിയുടെ ഫ്‌ലാഗ് ഓഫ് ബഹുമാനപ്പെട്ട കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെകെ. ബിന്ദു അവര്‍കള്‍ നിര്‍വഹിച്ചു. കൂത്താളി എയുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി. ആദര്‍ശ്, പിടിഎ പ്രസിഡണ്ട് കെ.എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250245/victory-procession-took-place-in-the-success-of-sub-district-kalolsavam)