---
title: "കിണറില്‍ വീണ വയോധികനെ പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി"
english_title: "An elderly man who fell into a well was rescued by the Perambra Fire Rescue Service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250279/an-elderly-man-who-fell-into-a-well-was-rescued-by-the-perambra-fire-rescue-service"
published_at: "2024-11-18T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b7bf1d1c6b_well.jpg"
keywords: []
---

# കിണറില്‍ വീണ വയോധികനെ പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

> **Lead Summary:** **കൂരാച്ചുണ്ട്: **കിണറില്‍ വീണ വയോധികനെ പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ശങ്കരവയലില്‍ ഇന്ന് സന്ധ്യയോടെ വീട്ടുമുറ്റത്തെ ഉദ്ദേശം 50 അടി താഴ്ചയുള്ള കിണറില്‍ വീണ മഞ്ഞുമ്മല്‍ ചന്ദ്രന്‍ നെയാണ് അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.

## Article Content

**കൂരാച്ചുണ്ട്: **കിണറില്‍ വീണ വയോധികനെ പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ശങ്കരവയലില്‍ ഇന്ന് സന്ധ്യയോടെ വീട്ടുമുറ്റത്തെ ഉദ്ദേശം 50 അടി താഴ്ചയുള്ള കിണറില്‍ വീണ മഞ്ഞുമ്മല്‍ ചന്ദ്രന്‍ നെയാണ് അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.

കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസന്‍ എം മനോജ് ചെയര്‍നോട്ടില്‍ പടവുകളില്ലാത്ത കിണറ്റിലിറങ്ങി ചന്ദ്രനെ റെസ്‌ക്യൂനെറ്റില്‍ പുറത്തെടുത്തു. സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചു.

രക്ഷാദൗത്യത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ പി.കെ സിജീഷ്, കെ.പി വിപിന്‍, ഹൃദിന്‍, പി.പി രജീഷ്, പി സജിത്ത്, ഹോംഗാര്‍ഡ് എ.സി അജീഷും കൂരാച്ചുണ്ട് പൊലീസ് സംഘവും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250279/an-elderly-man-who-fell-into-a-well-was-rescued-by-the-perambra-fire-rescue-service)