---
title: "ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം "
english_title: "Golden opportunity to buy gold jewelery at Thea Gold and Diamonds perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250286/golden-opportunity-to-buy-gold-jewelery-at-thea-gold-and-diamonds-perambra"
published_at: "2024-11-19T00:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b8b0d9bdd1_diya.jpg"
keywords: []
---

# ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം 

> **Lead Summary:** **പേരാമ്പ്ര: **ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമില്‍ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ച് കേരളത്തില്‍ 6 ഷോറൂമുകളും ഒരു ഹോള്‍സെയില്‍ ഡിവിഷനുമുളള ദിയ ഗോള്‍ഡ് അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ന്ന് ഷാര്‍ജയിലും അബുദാബിയിലും തങ്ങളുടെ സ്വര്‍ണ്ണ വ്യാപാര സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര: **ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമില്‍ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ച് കേരളത്തില്‍ 6 ഷോറൂമുകളും ഒരു ഹോള്‍സെയില്‍ ഡിവിഷനുമുളള ദിയ ഗോള്‍ഡ് അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ന്ന് ഷാര്‍ജയിലും അബുദാബിയിലും തങ്ങളുടെ സ്വര്‍ണ്ണ വ്യാപാര സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

ഈ സന്തോഷം പേരാമ്പ്രയിലെ കസ്റ്റമേഴ്‌സിനോട് പങ്കിടുന്നതിനായാണ് പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നതെന്ന് ദിയ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷഫീഖ് പൈങ്ങാറ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

നവംബര്‍ 20 മുതല്‍ 26 വരെ എല്ലാ ഡയ്‌ലിവേര്‍ ആഭരണങ്ങള്‍ക്കും 2.75 % പണിക്കൂലിയും കൂടാതെ ആന്റിക്, ചെട്ടിനാട്, സിംഗപൂര്‍, നഗാസ്, ടര്‍ക്കിഷ്, 18 കാരറ്റ്, അണ്‍കട്ട് ഡയമണ്ട് തുടങ്ങിയ സ്പഷ്യല്‍ ഓര്‍ണമെന്റ്‌സിന് ഒക്കെ ആകര്‍ഷകമായ ഓഫറുകളുമാണ് ഈ അവസരത്തില്‍ നല്‍കാന്‍ പോകുന്നത്.

അനുദിനം വര്‍ദ്ധിച്ചു വരുന്ന സ്വര്‍ണ്ണവിലയില്‍ നിന്നും സംരക്ഷണം നേടാന്‍ വിവാഹ പാര്‍ട്ടികള്‍ക്ക് 5% മുതലുള്ള അഡ്വാന്‍സ് സൗകര്യവും 0% പണിക്കൂലിയില്‍ പര്‍ച്ചേഴ്‌സ് ചെയ്യാനുള്ള സ്പഷ്യല്‍ സ്‌കീമും ഇവിടെ ഒരുക്കിയിട്ടുണ്ട്.

100% എച്ച് യുഐഡി ഹോള്‍ മാര്‍ക്ക് മുദ്രയുള്ള ആഭരണങ്ങള്‍ക്ക് പ്രേത്യക ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നു. വാര്‍ത്ത സമ്മേളനനത്തിന്‍ ഷോറൂം ഡയറക്ടര്‍ എം.സി. അബ്ദുള്‍ ജലീല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ വി.കെ. വൈഷ്ണവ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250286/golden-opportunity-to-buy-gold-jewelery-at-thea-gold-and-diamonds-perambra)