---
title: "പന്നി ശല്യം രൂക്ഷമായി: ദുരിതത്തിലായത് വാളൂരിലെ കര്‍ഷകര്‍ "
english_title: "Pig harassment worsens: Farmers in Valur in distress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25030/pig-harassment-worsens-farmers-in-valur-in-distress"
published_at: "2022-02-07T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62012a198a96b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പന്നി ശല്യം രൂക്ഷമായി: ദുരിതത്തിലായത് വാളൂരിലെ കര്‍ഷകര്‍ 

> **Lead Summary:** ** നൊച്ചാട്**: നെച്ചാട് ഗ്രാമപഞ്ചയത്തിലെ ഒമ്പതാം വര്‍ഡിലെ വാളൂര്‍ പ്രദേശത്ത് പന്നി ശല്യം രൂക്ഷമാകുന്നു. വിവിധ സ്ഥലങ്ങളില്‍ പന്നി കൃഷികള്‍ നശിപ്പിക്കുന്നത് വ്യാപകമായതോടെ കര്‍ഷകര്‍ ദുരിതത്തിലായ്.

## Article Content

** നൊച്ചാട്**: നെച്ചാട് ഗ്രാമപഞ്ചയത്തിലെ ഒമ്പതാം വര്‍ഡിലെ വാളൂര്‍ പ്രദേശത്ത് പന്നി ശല്യം രൂക്ഷമാകുന്നു. വിവിധ സ്ഥലങ്ങളില്‍ പന്നി കൃഷികള്‍ നശിപ്പിക്കുന്നത് വ്യാപകമായതോടെ കര്‍ഷകര്‍ ദുരിതത്തിലായ്.

വിഷു പച്ചക്കറികള്‍ വിള ഇറക്കല്‍ സമയമായിട്ടും പന്നി ശല്യം കരാണം കൃഷി ഇക്കാന്‍ സാധിക്കാതെ മടിച്ചു നില്‍ക്കുകയാണ് പ്രദേശത്തെ കര്‍ഷകര്‍.

കെറോണ കാരണം കാര്‍ഷിക മേഖലകളില്‍ വലിയ പ്രായസങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് വീണ്ടും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ഈ പന്നി പ്രശ്‌നം സൃഷ്ട്ടിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ, വാഴകളും, പുളകൃഷിയും പന്നി നശിപ്പിച്ചിട്ടുണ്ട്. വീടുകളിലെ ഇടവിളകൃഷികളിലും തോട്ടങ്ങളിലും പന്നി ശല്യം രൂക്ഷമായി വര്‍ദ്ധിച്ചു വരുകയാണ്.

ഈ പ്രശ്‌നത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപ്പെട്ട് എത്രയും പെട്ടന്ന് പരിഹരിക്കനുള്ള നടപടികള്‍ സ്വികരിക്കണമെന്നാണ്് പ്രദേശവാസികള്‍ ആശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25030/pig-harassment-worsens-farmers-in-valur-in-distress)