---
title: "നാരായണ വിലാസം എയുപി സ്‌കൂള്‍ ഉറുദു ദിനാഘോഷം ഗായകന്‍ വിനീത് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു"
english_title: "Singer Vineeth Perambra inaugurates Narayana Vilasam AUP School Urdu Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250300/singer-vineeth-perambra-inaugurates-narayana-vilasam-aup-school-urdu-day-celebrations"
published_at: "2024-11-19T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673bedff7ab76_aup.png"
keywords: []
---

# നാരായണ വിലാസം എയുപി സ്‌കൂള്‍ ഉറുദു ദിനാഘോഷം ഗായകന്‍ വിനീത് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂളിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉറുദു ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂളിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉറുദു ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.

പ്രശസ്ത ഗായകന്‍ വിനീത് പേരാമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കണ്‍വീനര്‍ നിഖയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി.കെ ജംഷീര്‍ വിവിധ മത്സരങ്ങളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഹെഡ്മിസ്ട്രസ് റീന ടീച്ചര്‍, സ്മിത ടീച്ചര്‍, കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഉറുദു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷത്തിന് നിറം ചേര്‍ത്തു. ക്ലബ് ലീഡര്‍ ആയിഷ നൗറിന്‍ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ആസിഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250300/singer-vineeth-perambra-inaugurates-narayana-vilasam-aup-school-urdu-day-celebrations)