---
title: "മാര്‍ച്ചും ധര്‍ണ്ണയും നടത്തി പുറ്റംപൊയില്‍ മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റി"
english_title: "Puttampoil Regional Congress Committee held a march and a dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25034/puttampoil-regional-congress-committee-held-a-march-and-a-dharna"
published_at: "2022-02-07T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62013067f34d0_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മാര്‍ച്ചും ധര്‍ണ്ണയും നടത്തി പുറ്റംപൊയില്‍ മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റി

> **Lead Summary:** ** പേരാമ്പ്ര**: പാണ്ടിക്കോടു ക്ഷീരോല്‍പ്പാദക സഹകരണ സംഘം സെക്രട്ടറിയും കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡണ്ടുമായ ഇ.എം.രാജനെ സൊസൈറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നു അകാരണമായി സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു പുറ്റംപൊയില്‍ മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

## Article Content

** പേരാമ്പ്ര**: പാണ്ടിക്കോടു ക്ഷീരോല്‍പ്പാദക സഹകരണ സംഘം സെക്രട്ടറിയും കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡണ്ടുമായ ഇ.എം.രാജനെ സൊസൈറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നു അകാരണമായി സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു പുറ്റംപൊയില്‍ മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. എന്‍.കെ.ശ്രീജിത്ത് അദ്ധ്യക്ഷനായിരുന്നു.

ഗ്രാമപഞ്ചായത്തംഗം പി.കെ.രാഗേഷ്, മണ്ഡലം പ്രസിഡന്റ്  പി.എസ്. സുനില്‍കുമാര്‍, പൊയില്‍ സുരേന്ദ്രന്‍, രമേഷ് മഠത്തില്‍, കെ. സജീവന്‍, വി.പി. സുര, വി.പി ഹംസ, പി.എം. സത്താര്‍, വി.കെ. രമേശന്‍, ബഷീര്‍ പുറ്റംപൊയില്‍ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25034/puttampoil-regional-congress-committee-held-a-march-and-a-dharna)