---
title: "എകെടിഎയുടെ നേതൃത്വത്തില്‍ ടൈലര്‍ ടച്ച് കൗണ്ടര്‍ ഉദ്ഘാടനം"
english_title: "Inauguration of Tyler Touch Counter under the leadership of AKTA at kurachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250369/inauguration-of-tyler-touch-counter-under-the-leadership-of-akta-at-kurachund"
published_at: "2024-11-19T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c372340c36_akta.jpg"
keywords: []
---

# എകെടിഎയുടെ നേതൃത്വത്തില്‍ ടൈലര്‍ ടച്ച് കൗണ്ടര്‍ ഉദ്ഘാടനം

> **Lead Summary:** **കൂരാച്ചുണ്ട്** :ടൈലര്‍ ടച്ച് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. തയ്യല്‍ തൊഴിലാളികളുടെ സംഘടനയായ എകെടിഎയുടെ നേതൃത്വത്തില്‍ കല്ലാനോട് അങ്ങാടിയില്‍ ടൈലര്‍ ടച്ചിന്റെ 38 മത് കൗണ്ടറാണ് ഉദ്ഘാടനം ചെയ്തത്.

## Article Content

**കൂരാച്ചുണ്ട്** :ടൈലര്‍ ടച്ച് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. തയ്യല്‍ തൊഴിലാളികളുടെ സംഘടനയായ എകെടിഎയുടെ നേതൃത്വത്തില്‍ കല്ലാനോട് അങ്ങാടിയില്‍ ടൈലര്‍ ടച്ചിന്റെ 38 മത് കൗണ്ടറാണ് ഉദ്ഘാടനം ചെയ്തത്.

ജില്ലാ സെക്രട്ടറി എം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സ്വപ്ന പിണക്കാട്ട് അധ്യക്ഷത വഹിച്ചു. സി.കെ നാരായണന്‍, കെ.പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.എം. രവീന്ദ്രന്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി രുഗ്മിണി പ്രകാശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250369/inauguration-of-tyler-touch-counter-under-the-leadership-of-akta-at-kurachund)