---
title: "എബിസി വിളയാട്ടൂര്‍ ദില്‍ഷന്‍ തായാട്ടിനെ അനുമോദിച്ചു "
english_title: "ABC Vilayattoor Dilshan congratulates Thayatt"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25038/abc-vilayattoor-dilshan-congratulates-thayatt"
published_at: "2022-02-07T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620135daefb09_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എബിസി വിളയാട്ടൂര്‍ ദില്‍ഷന്‍ തായാട്ടിനെ അനുമോദിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍ :** അഖിലേന്ത്യാ സര്‍വകലാശാല പുരുഷ വോളിബോള്‍ കിരീടം നേടിയ കോഴിക്കോട് സര്‍വകലാശാല ടീം അംഗം ദില്‍ഷന്‍ തായാട്ടിനെ എബിസി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്‌ന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

## Article Content

**മേപ്പയ്യൂര്‍ :** അഖിലേന്ത്യാ സര്‍വകലാശാല പുരുഷ വോളിബോള്‍ കിരീടം നേടിയ കോഴിക്കോട് സര്‍വകലാശാല ടീം അംഗം ദില്‍ഷന്‍ തായാട്ടിനെ എബിസി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്‌ന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ദേശീയ വോളിബോള്‍ കോച്ചും, എബിസി ക്ലബ്ബിന്റെ രക്ഷാധികാരിയുമായ വി.ടി അമീറുദ്ധീന്റെ ശിക്ഷണത്തില്‍ കോവിഡ് കാലത്തുള്‍പ്പെടെ ദില്‍ഷന്‍ എബിസി ഗ്രൗണ്ടില്‍ വര്‍ഷങ്ങളായി പരിശീലനം നടത്തിവരികയായിരുന്നു.

ക്ലബ്ബിനും നാടിനും അഭിമാനമായി മാറിയ ദില്‍ഷന്‍ തായാട്ടിന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ ഉപഹാരം നല്‍കി.

ബ്ലോക്ക് മെമ്പര്‍മാരായ മഞ്ഞക്കുളം നാരായണന്‍, അഷീദ നടുക്കാട്ടില്‍, ക്ലബ് ഭാരവാഹികളായ ഷമീര്‍ കെ ശശികുമാര്‍ , നാസിബ് കെ, സമീര്‍ പരപ്പില്‍, വി.ഐ സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25038/abc-vilayattoor-dilshan-congratulates-thayatt)