---
title: "ഇന്ദിരാ ഗാന്ധി ജന്മദിനം സമുചിതമായി ആഘോഷിച്ചു"
english_title: "Indira Gandhi's birthday was celebrated appropriately at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250400/indira-gandhis-birthday-was-celebrated-appropriately-at-perambra"
published_at: "2024-11-19T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c4a0d2b79f_dcc.jpg"
keywords: []
---

# ഇന്ദിരാ ഗാന്ധി ജന്മദിനം സമുചിതമായി ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര :** മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ചു. പുഷ്പാര്‍ച്ചനയും ജന്മദിന സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ചു. പുഷ്പാര്‍ച്ചനയും ജന്മദിന സമ്മേളനവും സംഘടിപ്പിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി.

പി.എസ്. സുനില്‍കുമാര്‍, വി.വി. ദിനേശന്‍, ബാബു തത്തക്കാടന്‍, പി.എം. പ്രകാശന്‍, രമേഷ് മഠത്തില്‍, ഇ.ടി. ഹമീദ്, റഫീഖ് കല്ലോത്ത്, ചന്ദ്രന്‍ പടിഞ്ഞാറക്കര, കെ.പി. വേണു, കെ.പി. മായന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250400/indira-gandhis-birthday-was-celebrated-appropriately-at-perambra)