---
title: "പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് തട്ടി വയോധികന്‍ മരിച്ചു"
english_title: "An elderly man died after being hit by a bus at Perambra bus stand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250652/an-elderly-man-died-after-being-hit-by-a-bus-at-perambra-bus-stand"
published_at: "2024-11-20T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673dbcc6d2893_abusss.JPG"
keywords: []
---

# പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് തട്ടി വയോധികന്‍ മരിച്ചു

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് തട്ടി വയോധികന്‍ മരിച്ചു. ഇന്ന് ഉച്ചക്ക് 3.15 ഓടെയാണ് സംഭവം. സ്റ്റാന്‍ഡില്‍ നടന്നു പോവുകയായിരുന്ന നടുവണ്ണൂര്‍ വാകയാട് സ്വദേശി കണ്ണി പൊയില്‍ അമ്മദിന്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് തട്ടി വയോധികന്‍ മരിച്ചു. ഇന്ന് ഉച്ചക്ക് 3.15 ഓടെയാണ് സംഭവം. സ്റ്റാന്‍ഡില്‍ നടന്നു പോവുകയായിരുന്ന നടുവണ്ണൂര്‍ വാകയാട് സ്വദേശി കണ്ണി പൊയില്‍ അമ്മദിന്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.

കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന എസ്റ്റീം ബസ്സാണ് വയോദികനെ തട്ടുകയും ബസ്സിനടിയില്‍പ്പെട്ട വയോധികന്റെ ദേഹത്ത് കൂടി കയറിയിറങ്ങിയത്. അപകടത്തില്‍ സംഭവസ്ഥലത്തുവച്ചു തന്നെ വയോധികന്‍ മരിച്ചു. മൃതദേഹം ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

ബസിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകള്‍ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. അപകടസ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്സുമെത്തുകയും ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ അപകടസ്ഥലം വൃത്തിയാക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250652/an-elderly-man-died-after-being-hit-by-a-bus-at-perambra-bus-stand)