---
title: "സത്യസന്ധതക്കുള്ള അംഗീകാരം  ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആദരവ്"
english_title: "Recognition of honesty is a tribute to haritha karma sena members"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250713/recognition-of-honesty-is-a-tribute-to-haritha-karma-sena-members"
published_at: "2024-11-20T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673e01277410c_2.png"
keywords: []
---

# സത്യസന്ധതക്കുള്ള അംഗീകാരം  ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആദരവ്

> **Lead Summary:** **ചങ്ങരോത്ത്:** ചങ്ങരോത്ത് പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുമ്പോള്‍ കിട്ടിയ പണം വീട്ടുടമസ്ഥര്‍ക്ക് തിരികെ നല്‍കിഹരിത കർമ്മ സേന പ്രവർത്തകർ

## Article Content

**ചങ്ങരോത്ത്:** ചങ്ങരോത്ത് പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുമ്പോള്‍ കിട്ടിയ പണം വീട്ടുടമസ്ഥര്‍ക്ക് തിരികെ നല്‍കിഹരിത കർമ്മ സേന പ്രവർത്തകർ

മാതൃകയായി. 14-ാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ എം. മീനാക്ഷി, പ്രീത  കുന്നത്ത് എന്നിവരാണ് നാടിന് മാതൃകയായത്.

സേനാംഗങ്ങളെ ഹരിത കര്‍മ്മസേന ഐഎൻടിയുസി ചങ്ങരോത്ത് മണ്ഡലം കമ്മറ്റി ആദരിച്ചു. എം.കെ നിഷ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗം കെ.എം ഇസ്മയില്‍, ഐഎൻടിയുസി ജില്ലാ സെക്രട്ടറി സൗമ്യ വിജയന്‍ എന്നിവര്‍ എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം ഇ.ടി സരീഷ്, ഇ.സി സന്ദീപ്, വി.പി ഇബ്രാഹിക്കുട്ടി ,ലീല കൊല്ലിയില്‍, സ്വപ്ന ജോര്‍ജ്, രമ വിജയന്‍, ചന്ദ്രിക, കമല രാജന്‍, വിനിഷ, കെ.പി രാധ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250713/recognition-of-honesty-is-a-tribute-to-haritha-karma-sena-members)