---
title: " പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വയോധികന്‍ ബസ് കയറി മരിച്ച സംഭവത്തില്‍ പ്രതിഷേധം"
english_title: " Protests over the death of an elderly man in a bus at Perambra bus stand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250720/protests-over-the-death-of-an-elderly-man-in-a-bus-at-perambra-bus-stand"
published_at: "2024-11-20T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673e0dbb45fa4_police.png"
keywords: []
---

#  പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വയോധികന്‍ ബസ് കയറി മരിച്ച സംഭവത്തില്‍ പ്രതിഷേധം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വയോധികന്‍ ബസ് കയറി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ബസുകള്‍ പൂര്‍ണമായി നാട്ടുകാര്‍ തടഞ്ഞു. 4 മണിയോടെ കോളജും സ്‌കൂളും വിട്ട് ആളുകള്‍ എത്തിയതോടെ പ്രശ്‌നമായി പിന്നീട് ചെറിയ റൂട്ടുകളിലേക്കുള്ള വാഹനങ്ങളെ ഒഴിവാക്കി പിന്നീട് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസുകളെ തടഞ്ഞായിരുന്നു പ്രതിഷേധം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വയോധികന്‍ ബസ് കയറി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ബസുകള്‍ പൂര്‍ണമായി നാട്ടുകാര്‍ തടഞ്ഞു. 4 മണിയോടെ കോളജും സ്‌കൂളും വിട്ട് ആളുകള്‍ എത്തിയതോടെ പ്രശ്‌നമായി പിന്നീട് ചെറിയ റൂട്ടുകളിലേക്കുള്ള വാഹനങ്ങളെ ഒഴിവാക്കി പിന്നീട് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസുകളെ തടഞ്ഞായിരുന്നു പ്രതിഷേധം.

അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആര്‍ടിഒയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്താത്തതിനാല്‍ പ്രതിഷേധമായി സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടറെ ഡിവൈഎഫ്‌ഐ നേത്യത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. വിവരം അറിയിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്ഥലത്ത് എത്താതെ മാറി നിന്ന പേരാമ്പ്ര ജോ ആര്‍ടിഒയെ സംഭവ സ്ഥലത്ത് എത്തിയതോടെ യുഡിഎഫ് നേതൃത്വത്തില്‍ തടഞ്ഞു.

സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എത്താതായപ്പോള്‍ ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും വിളിച്ചിട്ട് പോലും ഫോണ്‍ എടുക്കാന്‍ തയാറാകാത്ത ആര്‍ടിരക്ക് എതിരായിരുന്നു പ്രതിഷേധം ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എത്തിയാണ് ജനങ്ങളെ ശാന്തരാക്കിയത് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് എതിരെ നേരത്തെ തന്നെ ജനങ്ങള്‍ക്ക് പരാതിയുണ്ട്. ഇവര്‍ക്ക് പൊലീസ്, ആര്‍ടിഒ അധികാരികളുടെ ഒത്താശയുണ്ടെന്നും പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250720/protests-over-the-death-of-an-elderly-man-in-a-bus-at-perambra-bus-stand)