---
title: "എരവട്ടൂര്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറന്നു മോഷണം"
english_title: "Eravattur temple treasury was broken open and stolen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250802/eravattur-temple-treasury-was-broken-open-and-stolen"
published_at: "2024-11-21T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673eda985d39b_kallan.jpg"
keywords: []
---

# എരവട്ടൂര്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറന്നു മോഷണം

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറന്നു മോഷണം. എരവട്ടൂര്‍ ആയടക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം ആണ് കുത്തി തുറന്നു പണം കവര്‍ന്നത്. കഴിഞ്ഞ ദിവസം 2.20 ഓടെ ഭണ്ഡാരത്തിലെ മുഴുവന്‍ പണവും എടുത്ത് കടന്നു കളയുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറന്നു മോഷണം. എരവട്ടൂര്‍ ആയടക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം ആണ് കുത്തി തുറന്നു പണം കവര്‍ന്നത്. കഴിഞ്ഞ ദിവസം 2.20 ഓടെ ഭണ്ഡാരത്തിലെ മുഴുവന്‍ പണവും എടുത്ത് കടന്നു കളയുകയായിരുന്നു.

ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പാന്റ്‌സും അതിനുമേല്‍ മുണ്ടും അതിനുമേല്‍ ചുരിദാറിന്റെ ടോപ്പ് പോലെയുള്ള വസ്ത്രവും ധരിച്ചു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടിയാണ് മോഷ്ടാവ് എത്തിയത്.

സമീപത്തെ വീട്ടില്‍ നിന്നും മോഷ്ടിച്ച കമ്പിപാരയും നിലം കുഴിക്കുന്ന പാരയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. രാവിലെ 5 മണിക്ക് ക്ഷേത്രമുറ്റം വൃത്തിയാക്കാന്‍ എത്തിയവരാണ് ഭണ്ഡാരം കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്.

ക്ഷേത്രത്തില്‍ നിന്നും മാറി റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരവും കുത്തിത്തുറന്ന് പണം കവര്‍ന്നിട്ടുണ്ട്. ഏകദേശം 20000 രൂപയോളം നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞു. പേരാമ്പ്ര പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250802/eravattur-temple-treasury-was-broken-open-and-stolen)