---
title: "പേരാമ്പ്ര സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി വാടകവീട്ടില്‍ മരിച്ച നിലയില്‍ "
english_title: "A medical student from Perambra found dead in a rented house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250821/a-medical-student-from-perambra-found-dead-in-a-rented-house"
published_at: "2024-11-21T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673eea486244d_vish.jpg"
keywords: []
---

# പേരാമ്പ്ര സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി വാടകവീട്ടില്‍ മരിച്ച നിലയില്‍ 

> **Lead Summary:** **പേരാമ്പ്ര: **മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശിയായ ഞാണിയത്ത് തെരുവിലെ എള വീട്ടില്‍ വിശാഖ് കൃഷ്ണയെ യാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു.

## Article Content

**പേരാമ്പ്ര: **മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശിയായ ഞാണിയത്ത് തെരുവിലെ എള വീട്ടില്‍ വിശാഖ് കൃഷ്ണയെ യാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു.

വിശാഖിനോടൊപ്പം താമസിച്ചിരുന്ന അമ്മ വിജി ഏതാനും ദിവസം മുന്‍പ് ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതോടെ വിശാഖ് തനിച്ചാണു വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോളജില്‍ പൊതുദര്‍ശനത്തിനു ശേഷം വിശാഖിന്റെ മൃതദേഹം ജന്മനാടായ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സുരേഷ് ബാബുവിന്റെയും വിജിയുടെയും മകനാണ്. സുരേഷ് ബാബു ദുബായിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250821/a-medical-student-from-perambra-found-dead-in-a-rented-house)