---
title: "നരയംകുളത്തെ യുവാവിന്റെ മരണം; സഹോദരന്‍ അറസ്റ്റില്‍ "
english_title: "Death of a youth in Narayankulam; Brother arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25085/death-of-a-youth-in-narayankulam-brother-arrested"
published_at: "2022-02-08T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201dacb57029_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നരയംകുളത്തെ യുവാവിന്റെ മരണം; സഹോദരന്‍ അറസ്റ്റില്‍ 

> **Lead Summary:** ‍ കൂട്ടാലിട : യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ അറസ്റ്റില്‍. നരയംകുളം പുളിയാംപൊയില്‍ രാജന്റെ മരണത്തെ തുടര്‍ന്നാണ് സഹോദരന്‍ ഷൈജുവിനെ കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

‍ കൂട്ടാലിട : യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ അറസ്റ്റില്‍. നരയംകുളം പുളിയാംപൊയില്‍ രാജന്റെ മരണത്തെ തുടര്‍ന്നാണ് സഹോദരന്‍ ഷൈജുവിനെ കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച്ച രാവിലെ രാജനെ ഷൈജു മദ്യലഹരിയില്‍ മര്‍ദ്ദിക്കുന്നത് കണ്ടതായി പിതാവ് കേളപ്പന്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വയറ്റിലെ അള്‍സര്‍ പൊട്ടിയതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

അള്‍സര്‍ പൊട്ടിയതിന് കാരണം മര്‍ദ്ദനമാണെന്ന് കണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറ്റകരമായ നരഹത്യക്ക് 304 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ നാലു മണിയോടെ ഷൈജുവാണ് രാജന്‍ ബോധരഹിതനായി കിടക്കുകയാണെന്നു പറഞ്ഞ് ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്തത്.

തുടര്‍ന്ന് ഷൈജുവും ബന്ധുക്കളും രാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജന്‍ താമസിക്കുന്ന വീടിനു സമീപത്തു തന്നെ ഒരു ഷെഡിലാണ് ഷൈജുവും ഭാര്യയും താമസിക്കുന്നത്.

പിതാവ് കേളപ്പന്‍ കൂട്ടാലിട ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇവരുടെ മാതാവ് മാണിക്യം മകള്‍ മാധവിയുടെ വീട്ടിലാണ് താമസം. ഞായറാഴ്ച്ച രാത്രി രാജന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഭാര്യ സനില വര്‍ഷങ്ങളായി രാജനുമായി അകന്നു കഴിയുകയാണ്. ഇരുവരും മദ്യപിച്ച് വീട്ടില്‍ നിന്ന് അടിയുണ്ടാക്കുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ദാമോദരന്‍ ആണ് മറ്റൊരു സഹോദരന്‍. മക്കള്‍: ആരതി, രേവതി, ആദിത്യ, അജല്‍രാജ്, വേദ. മരുമകന്‍: സജിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25085/death-of-a-youth-in-narayankulam-brother-arrested)