---
title: " വടക്കുമ്പാട് എച്ച്എസ്എസിലെ ദേവനശ്രിയ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടി "
english_title: "Devanashriya of Vadakumpad HSS bagged first position in classical music"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251002/devanashriya-of-vadakumpad-hss-bagged-first-position-in-classical-music"
published_at: "2024-11-22T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740281de3e89_devana.jpg"
keywords: []
---

#  വടക്കുമ്പാട് എച്ച്എസ്എസിലെ ദേവനശ്രിയ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടി 

> **Lead Summary:** **കോഴിക്കോട്: **ജില്ല കലോത്സവം ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനവുമായി ദേവനശ്രിയ. കെ. സോണി സൂപ്പര്‍ സ്റ്റാറിലും ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ വേദിയിലും മിന്നിത്തിളങ്ങിയ ദേവനശ്രിയ കലോത്സവ വേദിയിലും മികവ് പുലര്‍ത്തി. ശാസ്ത്രീയ സംഗീതത്തിന് പുറമെ ലളിത ഗാനത്തില്‍ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ കൊല്ലം സ്റ്റേറ്റ് ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.

## Article Content

**കോഴിക്കോട്: **ജില്ല കലോത്സവം ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനവുമായി ദേവനശ്രിയ. കെ. സോണി സൂപ്പര്‍ സ്റ്റാറിലും ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ വേദിയിലും മിന്നിത്തിളങ്ങിയ ദേവനശ്രിയ കലോത്സവ വേദിയിലും മികവ് പുലര്‍ത്തി. ശാസ്ത്രീയ സംഗീതത്തിന് പുറമെ ലളിത ഗാനത്തില്‍ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ കൊല്ലം സ്റ്റേറ്റ് ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.

നാലര വര്‍ഷത്തോളമായി സംഗീതം പഠിക്കുന്നുണ്ട്. അധ്യാപകന്‍ സന്തോഷ് പാലേരിയുടെ ശിക്ഷണത്തിലാണ് ഈ മിടുക്കി വിജയ കിരീടം ചൂടിയത്. വടക്കുമ്പാട് എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പേരാമ്പ്ര സ്വദേശി സുരേഷ് ശാരി ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251002/devanashriya-of-vadakumpad-hss-bagged-first-position-in-classical-music)