കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി മാനാഞ്ചിറ ഒപ്പണ്‍ സ്റ്റേജില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി.രാമനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങള്‍ ആര്‍ജിച്ചെടുക്കാന്‍ പുതുതലമുറ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവിത സാഹചര്യങ്ങളോട് സമരസപ്പെട്ട് ജീവിക്കാനും തിരിച്ചറിവ് ഉണ്ടാകാനും കലയിലൂടെ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. കലോത്സവത്തിന്റെ ഭാഗമായി 2 ദിവസമാണ് സാംസ്‌കാരികസൗസ്സ് സംഘടിപ്പിച്ചത്.
റവന്യു ജില്ലവിദ്യാഭ്യാസ ഉപഡയറക്ടറും ജന. കണ്‍വീനറുമായ മനോജ് മണിയൂര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ പി.കെ. പാറക്കടവ് മുഖ്യാതിഥിയായി പങ്കെടുത്തു. ആര്‍ഡിഡി എം. സന്തോഷ് കുമാര്‍, വിദ്യാകിരണം കോഡിനേറ്റര്‍ വി.വി വിനോദ്, സാംസ്‌കാരിക സമിതി കണ്‍വീനര്‍ ബിജു കാവില്‍, എം.ജി. ബല്‍രാജ്, വി.എം. അഷറഫ്, രഞ്ജീഷ് ആവള എന്നിവര്‍ സംസാരിച്ചു.
ശ്രീജിത്ത് വിയ്യൂര്‍ മാന്ത്രിക സല്ലാപം ഒരുക്കി. മജീഷ് കാരയാട്, സുമേഷ് താമരശ്ശേരി എന്നിവര്‍ സംഗീത വിരുന്നൊരുക്കി. നിശാഗന്ധി, ടീം മരുതൂര്‍ എന്നിവര്‍ തിരുവാതിര അവതരിപ്പിച്ചു.
Kozhikode Revenue organized a cultural gathering as a part of district arts festival