---
title: "ലോക ഫിഷറീസ് ദിനം ആചരിച്ചു"
english_title: "World Fisheries Day was observed at peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251269/world-fisheries-day-was-observed-at-peruvannamoozhi"
published_at: "2024-11-23T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741a546c65e8_pareekshanam.jpg"
keywords: []
---

# ലോക ഫിഷറീസ് ദിനം ആചരിച്ചു

> **Lead Summary:** **പെരുവണ്ണാമുഴി: **ലോക ഫിഷറീസ് ദിനാചരണത്തിന്റെ ഭാഗമായി പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അലങ്കാര മത്സ്യകൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ.വി.കെ. മേധാവി ഡോ. പി രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മത്സ്യമേഖലയിലെ സുസ്ഥിര വികസനത്തിനും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു.

## Article Content

**പെരുവണ്ണാമുഴി: **ലോക ഫിഷറീസ് ദിനാചരണത്തിന്റെ ഭാഗമായി പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അലങ്കാര മത്സ്യകൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ.വി.കെ. മേധാവി ഡോ. പി രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മത്സ്യമേഖലയിലെ സുസ്ഥിര വികസനത്തിനും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു.

വിവിധ ഇനത്തില്‍പ്പെട്ട അലങ്കാര മത്സ്യങ്ങളുടെ പരിപാലനം, വിത്തുല്പാദനം, കൃഷി, രോഗനിയന്ത്രണം എന്നീ വിഷയങ്ങളില്‍ കെ.വി.കെ. ഫിഷറീസ് സബ്‌ജെക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ. ബി പ്രദീപ് ക്ലാസെടുത്തു. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 31 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251269/world-fisheries-day-was-observed-at-peruvannamoozhi)