---
title: "കവിതാപുരസ്‌കാരം റംഷാദ് അത്തോളിക്ക് "
english_title: "Ramshad Atholi wins poetry award "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251312/ramshad-atholi-wins-poetry-award"
published_at: "2024-11-23T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741eefd51964_kavithaaaaaaaaaaaa.png"
keywords: []
---

# കവിതാപുരസ്‌കാരം റംഷാദ് അത്തോളിക്ക് 

> **Lead Summary:** കക്കയം : മാനസ കക്കയത്തിന്റെ ഏഴാമത് കവിതാ പുരസ്‌കാരത്തിന് അത്തോളി സ്വദേശി എം.റംഷാദ് അര്‍ഹനായി. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ റംഷാദിന്റെ 'വരത്തരുണ്ടാവുന്നത്' എന്ന കവിതയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

## Article Content

കക്കയം : മാനസ കക്കയത്തിന്റെ ഏഴാമത് കവിതാ പുരസ്‌കാരത്തിന് അത്തോളി സ്വദേശി എം.റംഷാദ് അര്‍ഹനായി. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ റംഷാദിന്റെ 'വരത്തരുണ്ടാവുന്നത്' എന്ന കവിതയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഡിസംബര്‍ 31-ന് കക്കയത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം കൈമാറും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഗാനനിശയും, വിവിധ കലാപരിപാടികളുമുണ്ടാകുമെന്ന് ഭാരവാഹികളായ ജോണ്‍സണ്‍ കക്കയം, സുനില്‍ പാറപ്പുറത്ത്, വി.ടി. തോമസ്, നിസാം കക്കയം, തോമസ് പോക്കാട്ട്, രാജേഷ് കക്കയം എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251312/ramshad-atholi-wins-poetry-award)