---
title: " റീഡേഴ്‌സ് ഫോറം ഉദ്ഘാടനം നടന്നു"
english_title: " The Reader's Forum was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251314/the-readers-forum-was-inaugurated"
published_at: "2024-11-23T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741f2da29aaa_rrrrrrrrrrrrrrr.png"
keywords: []
---

#  റീഡേഴ്‌സ് ഫോറം ഉദ്ഘാടനം നടന്നു

> **Lead Summary:** **പേരാമ്പ്ര: **സികെജിഎം ഗവ കോളേജില്‍, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായന വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കോളേജ് ലൈബ്രറിയുടെ നേതൃത്വത്തില്‍ റീഡേഴ്‌സ് ഫോറം രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര: **സികെജിഎം ഗവ കോളേജില്‍, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായന വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കോളേജ് ലൈബ്രറിയുടെ നേതൃത്വത്തില്‍ റീഡേഴ്‌സ് ഫോറം രൂപീകരിച്ചു.

കോളേജ് ലൈബ്രേറിയന്‍  രേഷ്മ എസ്. ആര്‍ - ന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ലിയ. കെ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി വീരാന്‍കുട്ടി 'വായനയിലൂടെ തുറക്കുന്ന വാതായനങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങില്‍ ലൈബ്രറി അഡൈ്വസറി കമ്മറ്റി കണ്‍വീനര്‍ ഡോ. മുഹമ്മദ് നൗഫല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ് കെ.പി എന്നീവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

റീഡേഴ്‌സ് ഫോറം സെക്രട്ടറി പാര്‍വണ്‍ ചന്ദ്രന്‍ സ്വാഗതവും പ്രസിഡണ്ട് അനഘ മനോജ് നന്ദിയും പറഞ്ഞു, തുടര്‍ന്ന് റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലിനെ അസ്പദമാക്കിയുളള സംവാദം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251314/the-readers-forum-was-inaugurated)