---
title: "കൊട്ടിപ്പാടി തകര്‍ത്താടി; നാടന്‍ പാട്ടില്‍ മൂന്നാം തുടര്‍വിജയവുമായി പേരാമ്പ്ര എച്ച് എസ് എസ് "
english_title: "Kotipadi was crushed; Perambra HSS with third consecutive victory in Nadan Pat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251332/kotipadi-was-crushed-perambra-hss-with-third-consecutive-victory-in-nadan-pat"
published_at: "2024-11-23T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674214b886803_akotti.jpg"
keywords: []
---

# കൊട്ടിപ്പാടി തകര്‍ത്താടി; നാടന്‍ പാട്ടില്‍ മൂന്നാം തുടര്‍വിജയവുമായി പേരാമ്പ്ര എച്ച് എസ് എസ് 

> **Lead Summary:** **കോഴിക്കോട്:** നാടന്‍ പാട്ടില്‍ വേദി കീഴടക്കി പേരാമ്പ്ര എച്ച് എസ് എസ്. കലോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് നാടന്‍ പാട്ടിന്റെ സൗന്ദര്യംകൊണ്ട് വേദികള്‍ കാണികളാല്‍ സമ്പന്നമായിരുന്നു.

## Article Content

**കോഴിക്കോട്:** നാടന്‍ പാട്ടില്‍ വേദി കീഴടക്കി പേരാമ്പ്ര എച്ച് എസ് എസ്. കലോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് നാടന്‍ പാട്ടിന്റെ സൗന്ദര്യംകൊണ്ട് വേദികള്‍ കാണികളാല്‍ സമ്പന്നമായിരുന്നു.

മൂന്നാം വര്‍ഷവും തുടര്‍ച്ചയായ വിജയം മറ്റാര്‍ക്കും വിട്ട് കൊടുക്കാതെ മുന്നോട്ട് കുതിക്കുകയാണ് പേരാമ്പ്ര എച്ച് എസ് എസ്. പരിശീലകന്‍ അജീഷ് കാരയോടിന്റെ നിതാന്ത പരിശ്രമമാണ് ഇവരുടെ വിജയത്തിന് പിന്നില്‍.

ടീം അംഗങ്ങള്‍: ഐശ്വര്യ എസ് സനീഷ്, പൂര്‍ണ സായി, അമൃത പി കെ, പാര്‍വ്വണേന്ദു, ദേവാനന്ദ, ലക്ഷ്യ, തേജ ലക്ഷ്മി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251332/kotipadi-was-crushed-perambra-hss-with-third-consecutive-victory-in-nadan-pat)