---
title: "സാമൂഹിക പ്രവര്‍ത്തകയായ ദയാബായ് കാട്ടിലപ്പീടിക സമരപന്തലില്‍ "
english_title: "Social activist Dayabai in the jungleprotest tent vengalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25144/social-activist-dayabai-in-the-jungleprotest-tent-vengalam"
published_at: "2022-02-08T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62020ddd2b48d_0000 WATERMARK.jpg"
keywords: []
---

# സാമൂഹിക പ്രവര്‍ത്തകയായ ദയാബായ് കാട്ടിലപ്പീടിക സമരപന്തലില്‍ 

> **Lead Summary:** **‍ വെങ്ങളം: **മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായ ദയാബായി ഇന്ന് വൈകീട്ട് 3 മണിക്ക് കാട്ടിലപ്പീടികയിലെ കെ റെയില്‍ വിരുദ്ധ സമരപന്തലിലെത്തുന്നു. കെ റെയില്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കാട്ടിലപ്പീടികയില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 500-ാം ദിവസത്തിലേക്ക് കടക്കുന്നതിന്റെ ഐക്യദാര്‍ഢ്യവുമായിട്ടാണ് ദയാബായ് എത്തുന്നത്.

## Article Content

**‍ വെങ്ങളം: **മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായ ദയാബായി ഇന്ന് വൈകീട്ട് 3 മണിക്ക് കാട്ടിലപ്പീടികയിലെ കെ റെയില്‍ വിരുദ്ധ സമരപന്തലിലെത്തുന്നു. കെ റെയില്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കാട്ടിലപ്പീടികയില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 500-ാം ദിവസത്തിലേക്ക് കടക്കുന്നതിന്റെ ഐക്യദാര്‍ഢ്യവുമായിട്ടാണ് ദയാബായ് എത്തുന്നത്.

2020 ഒക്ടോബര്‍ 2ന് ആരംഭിച്ച സത്യാഗ്രഹസമരം 2022 ഫിബ്രവരി 13 ന് 500 ദിവസം പിന്നിടുകയാണ്. പ്രഗല്‍ഭവ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട് രാപ്പകല്‍ സമരമടക്കമുള്ള സമരപരിപാടികളാണ് 500-ാം ദിവസം സമിതി സംഘടിപ്പിക്കുകയെന്ന് സമരസമിതി ചെയര്‍മ്മാന്‍ ടി.ടി. ഇസ്മയില്‍, ജനറല്‍ കണ്‍വീനര്‍ കെ. മൂസക്കോയ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25144/social-activist-dayabai-in-the-jungleprotest-tent-vengalam)