---
title: " തൊഴില്‍ മേഖലയിലെ സ്തംഭനാവസ്ഥ ഉടന്‍ പരിഹരിക്കണം  "
english_title: " The stalemate in the employment sector must be resolved immediately.  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251554/the-stalemate-in-the-employment-sector-must-be-resolved-immediately"
published_at: "2024-11-25T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67440a5e14fac_sammelanam.png"
keywords: []
---

#  തൊഴില്‍ മേഖലയിലെ സ്തംഭനാവസ്ഥ ഉടന്‍ പരിഹരിക്കണം  

> **Lead Summary:** **ഉള്യേരി: **നിര്‍മ്മാണമേഖല ഉള്‍പ്പെടെ ഉള്ള തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ജനതാ കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വിറ്റി ആവശ്യപ്പെട്ടു.

## Article Content

**ഉള്യേരി: **നിര്‍മ്മാണമേഖല ഉള്‍പ്പെടെ ഉള്ള തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ജനതാ കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വിറ്റി ആവശ്യപ്പെട്ടു.

യൂണിയന്‍ ജില്ലാ സമ്മേളനം ഉള്യേരിയിലെ അഡ്വ: എം.കെ പ്രേംനാഥ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തെയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വിജയന്‍ അത്തിക്കോടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംമ്മേളനത്തില്‍ ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി ദാമോദരന്‍, വി.എ അബ്ദുള്‍ ലത്തീഫ് ,വത്സന്‍ എടക്കോടന്‍ ,ടി.കെ കരുണാകരന്‍ ,എം അമ്മദ് മാസ്റ്റര്‍, സന്തോഷ് പുതുക്കേപ്പുറം ,വി.പി ലിനീഷ് പി.സി സതീഷ് ,ബാബു കൂളൂര്‍ ഫയീസ് കാന്തപുരം, ഭാസ്‌കരന്‍ പയ്യട ,എ.ടി ജയരാജ് എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251554/the-stalemate-in-the-employment-sector-must-be-resolved-immediately)