---
title: "വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സര വിജയിയെ അനുമോദിച്ചു"
english_title: "Congratulations to the winner of Deshabhimani Aksharamuttam Quiz at Vanmukam Elampiladu MLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25167/congratulations-to-the-winner-of-deshabhimani-aksharamuttam-quiz-at-vanmukam-elampiladu-mlp-school"
published_at: "2022-02-08T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62022574e9a7d_0000 WATERMARK.jpg"
keywords: []
---

# വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സര വിജയിയെ അനുമോദിച്ചു

> **Lead Summary:** ** ചിങ്ങപുരം: **വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സര വിജയിയെ അനുമോദിച്ചു. മേലടി ഉപജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സ്‌കൂള്‍ ലീഡര്‍ എ.ആര്‍. അമേയയെ വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ അനുമോദിച്ചു.

## Article Content

** ചിങ്ങപുരം: **വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സര വിജയിയെ അനുമോദിച്ചു. മേലടി ഉപജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സ്‌കൂള്‍ ലീഡര്‍ എ.ആര്‍. അമേയയെ വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ അനുമോദിച്ചു.

വാര്‍ഡ് അംഗം ടി.എം. രജുല എ.ആര്‍. അമേയക്ക് ഉപഹാര സമര്‍പ്പണം നടത്തി. പിടിഎ പ്രസിഡന്റ് കെ.എം. ഷൈബി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത്, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ. അബ്ദുറഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി. നൂറുല്‍ ഫിദ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25167/congratulations-to-the-winner-of-deshabhimani-aksharamuttam-quiz-at-vanmukam-elampiladu-mlp-school)