---
title: "സൗജന്യവൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണവും നടത്തി"
english_title: "Free kidney diagnosis camp and awareness campaigns were conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251686/free-kidney-diagnosis-camp-and-awareness-campaigns-were-conducted"
published_at: "2024-11-25T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674487047d792_bodhavalkkaranam.png"
keywords: []
---

# സൗജന്യവൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണവും നടത്തി

> **Lead Summary:** കീഴരിയൂര്‍: കോഴിക്കോട് സി.എച്ച് സെന്ററും കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കിഡ്‌നി രോഗ നിര്‍ണ്ണയമെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി സി.പി എ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

കീഴരിയൂര്‍: കോഴിക്കോട് സി.എച്ച് സെന്ററും കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കിഡ്‌നി രോഗ നിര്‍ണ്ണയമെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി സി.പി എ അസീസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.യു സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സെന്റര്‍ സെക്രട്ടറി ഒ. ഹുസൈന്‍പദ്ധതി വിശദീകരിച്ചു. ഹുസൈന്‍ ചെറുതുരുത്തി ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

കുന്നുമ്മല്‍ റസാഖ്, എ. മൊയതീന്‍ മാസ്റ്റര്‍,നൗഷാദ് കുന്നുമ്മല്‍, വി.കെ. യൂസുഫ്, ടി.എ സലാം, സിദ്ദീഖ് പള്ളിക്കല്‍ സാബിറനടുക്കണ്ടി, തേറം ബത്ത് കുഞ്ഞബ്ദുള്ള, അയ്യാസ് കുന്നത്ത്, അസീസ്പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251686/free-kidney-diagnosis-camp-and-awareness-campaigns-were-conducted)