---
title: "നാഷണല്‍ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ണിമായക്ക് സ്വര്‍ണം"
english_title: "Unnimayak wins gold in National Kickboxing Championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251897/unnimayak-wins-gold-in-national-kickboxing-championship"
published_at: "2024-11-26T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745a105c37f9_unnimaya.jpg"
keywords: []
---

# നാഷണല്‍ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ണിമായക്ക് സ്വര്‍ണം

> **Lead Summary:** **പേരാമ്പ്ര: **ഇരുപത്തിയെട്ടാമത് ദേശീയ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സ്വദേശിനി ഉണ്ണിമായ എസ് കുമാറിന് സ്വര്‍ണ തിളക്കം.

## Article Content

**പേരാമ്പ്ര: **ഇരുപത്തിയെട്ടാമത് ദേശീയ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സ്വദേശിനി ഉണ്ണിമായ എസ് കുമാറിന് സ്വര്‍ണ തിളക്കം.

കോഴിക്കോട് വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കിക്ക് ബോക്‌സിങ്ങ് അസോസിയേഷനായിരുന്നു മത്സരം സംഘടിപ്പിച്ചത്. 2022-ലെ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ബോക്‌സിങ് മത്സരത്തില്‍ വെങ്കലവും 2023-ലെ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ വുഷു മത്സരത്തില്‍ വെള്ളിയും ഉണ്ണിമായ കരസ്ഥമാക്കിയിട്ടുണ്ട്.

കാലിക്കറ്റ് യുണിവേഴ്‌സിറ്റി ചക്കിട്ടപ്പാറ സെന്ററിലെ കായിക വിദ്യഭ്യാസ ബിരുദ വിദ്യാര്‍ത്ഥിനിയായ ഉണ്ണിമായ ദുബായ് ക്രെസെന്റ് സ്‌കൂളിലെ അധ്യാപകന്‍ സന്ദീപ് കുമാറിന്റെയും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ ക്ലാര്‍ക്ക് സിമ്മി സന്ദീപിന്റെയും മകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251897/unnimayak-wins-gold-in-national-kickboxing-championship)