---
title: "ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിളകിറ്റ് വിതരണം ചെയ്തു "
english_title: "Intermediate kits were distributed as per the people's plan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25191/intermediate-kits-were-distributed-as-per-the-peoples-plan"
published_at: "2022-02-08T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620246077793e_0000 WATERMARK.jpg"
keywords: []
---

# ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിളകിറ്റ് വിതരണം ചെയ്തു 

> **Lead Summary:** **കൂത്താളി**: കൂത്താളി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിളകിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ്കുമാര്‍ സുലൈഖ ഹസ്സന്‍, കമല കാട്ടില്ലത്ത്, സാറ കരിങ്ങാറ്റി പറമ്പത്ത് എന്നിവര്‍ക്ക് ഇടവിളകിറ്റ് നല്‍കി വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ.പി. സജീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്താളി**: കൂത്താളി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിളകിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ്കുമാര്‍ സുലൈഖ ഹസ്സന്‍, കമല കാട്ടില്ലത്ത്, സാറ കരിങ്ങാറ്റി പറമ്പത്ത് എന്നിവര്‍ക്ക് ഇടവിളകിറ്റ് നല്‍കി വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ.പി. സജീഷ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തിലെ 1189 വനിതകള്‍ക്ക് ഇടവിളകിറ്റ് നല്‍കി പഞ്ചായത്തിലെ ഇടവിള കൃഷി വികസിപ്പിക്കുകയും കാര്‍ഷികമേഖലയിലൂടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രോജക്ട് ലക്ഷ്യം വെക്കുന്നത്. പരിപാടിയില്‍ വാര്‍ഡ് അംഗങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25191/intermediate-kits-were-distributed-as-per-the-peoples-plan)