---
title: "എരവട്ടൂരിലെ ക്ഷേത്രഭണ്ഡാര കവര്‍ച്ച; പ്രതി പിടിയില്‍"
english_title: "Robbery of temple treasury at Eravattur; Accused in custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252048/robbery-of-temple-treasury-at-eravattur-accused-in-custody"
published_at: "2024-11-27T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67469ebd42466_prethi.JPG"
keywords: []
---

# എരവട്ടൂരിലെ ക്ഷേത്രഭണ്ഡാര കവര്‍ച്ച; പ്രതി പിടിയില്‍

> **Lead Summary:** **പേരാമ്പ്ര:** ചേനായി റോഡിലെ ആയടക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളനെ പൊലീസ് പിടികൂടി. തിരുവള്ളൂര്‍ വെള്ളൂക്കര റോഡില്‍ മേലാംകണ്ടി മീത്തല്‍ 'നൈറ്റി ' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുള്ളയെ യാണ് പൊലീസ് പിടികൂടിയത്.

## Article Content

**പേരാമ്പ്ര:** ചേനായി റോഡിലെ ആയടക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളനെ പൊലീസ് പിടികൂടി. തിരുവള്ളൂര്‍ വെള്ളൂക്കര റോഡില്‍ മേലാംകണ്ടി മീത്തല്‍ 'നൈറ്റി ' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുള്ളയെ യാണ് പൊലീസ് പിടികൂടിയത്.

നവംബര്‍ 19-ാം തീയതി പുലര്‍ച്ചെ ആയിരുന്നു കവര്‍ച്ച നടന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളില്‍ നൈറ്റി ധരിച്ചു കവര്‍ച്ച നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നെങ്കിലും മുഖം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയിരുന്നു. പേരാമ്പ്ര പൊലീസ് കേസെടുത്ത് എസ്‌ഐ ഷമീറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും പേരാമ്പ്ര ഡിവൈഎസ്പി യുടെ സ്‌ക്വാഡ് തെളിവുകള്‍ ശേഖരിച്ച് പ്രതി അബ്ദുള്ളയാണെന്ന് തിരിച്ചറിയുകയും ചെയ്തു.

തുടര്‍ന്ന് പ്രതി വടകരയിലുണ്ടെന്ന രഹസ്യവിവരം ലഭിക്കുകയും കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജ് ഐപിഎസി ന്റെ കീഴിലുള്ള സ്‌ക്വാഡ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിക്ക് വിവിധ സ്റ്റേഷനുകളിലായി നിരവധി കളവു കേസുകളും ക്രിമിനല്‍ കേസ്സുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252048/robbery-of-temple-treasury-at-eravattur-accused-in-custody)