---
title: "പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; ഒഴിവായത് വന്‍ അപകടം"
english_title: "Gas leak from CNG tanker in Perambra; A major accident was avoided"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252064/gas-leak-from-cng-tanker-in-perambra-a-major-accident-was-avoided"
published_at: "2024-11-27T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746ab665035a_agas.JPG"
keywords: []
---

# പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; ഒഴിവായത് വന്‍ അപകടം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഏകരൂല്‍ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്. പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഏകരൂല്‍ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്. പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.

ടാങ്കറിന്റെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട പുറകെ വന്ന ഓട്ടോ ഡ്രൈവര്‍ വിവരം ഫയര്‍ സ്റ്റേഷനിലും പൊലീസ് കണ്‍ട്രോള്‍ റൂമിലും വിവരമറിയിക്കുകയായിരുന്നു.പേരാമ്പ്ര ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ലീക് അടച്ചു നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252064/gas-leak-from-cng-tanker-in-perambra-a-major-accident-was-avoided)