---
title: "പേരാമ്പ്ര ബൈപ്പാസില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം"
english_title: "A car and a scooter collided with an accident on Perambra Bypass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252103/a-car-and-a-scooter-collided-with-an-accident-on-perambra-bypass"
published_at: "2024-11-27T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746c25aad4f1_carr.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബൈപ്പാസില്‍ കാറും ഇരുചക്രവാഹനവും തമ്മില്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരുക്ക്. പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 56 ഡി 1525 കാറും പേരാമ്പ്ര പട്ടണത്തില്‍ നിന്ന് പൈതോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌ക്കൂട്ടറും തമ്മിലാണ് ഇടിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബൈപ്പാസില്‍ കാറും ഇരുചക്രവാഹനവും തമ്മില്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരുക്ക്. പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 56 ഡി 1525 കാറും പേരാമ്പ്ര പട്ടണത്തില്‍ നിന്ന് പൈതോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌ക്കൂട്ടറും തമ്മിലാണ് ഇടിച്ചത്.

ഇരുചക്രവാഹനത്തിലുണ്ടായിരുന്ന മണിയൂര്‍ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ മണിയൂര്‍ നമ്പോടന്‍കണ്ടി അബ്ദുറഹീം (39) ഭാര്യ നുസ്രത്ത് (29) എന്നിവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേരാമ്പ്ര ബൈപ്പാസിലെ ജംഗ്ഷനുകളില്‍ അപകടം പതിവായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252103/a-car-and-a-scooter-collided-with-an-accident-on-perambra-bypass)