കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച പ്രതി പിടിയില്‍. 6.5 പവന്റെ സ്വര്‍ണ്ണമാലയാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്.
മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിര്‍ (28) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് പ്രതിയെ നടക്കാവ് പൊലീസ് പിടികൂടിയത്. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം നടത്തിയത്.
മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരന് കാണാതെ മാല കൈക്കലാക്കി ഷോറൂമില്‍ നിന്ന് പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Suspect arrested for stealing gold necklace from Malabar Gold in Kozhikode