---
title: " ലാമ്പ് ലൈറ്റിംഗ് ആന്റ് വൈറ്റ് കോട്ട് സെറിമണിയും, റിട്ട. മെഡിക്കല്‍ നഴ്സിംഗ് സുപ്രണ്ട് ലിസമ്മയെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു"
english_title: " Lamp lighting and white coat ceremony, retd. A felicitation ceremony was also organized for medical nursing superintendent Lizamma."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252239/lamp-lighting-and-white-coat-ceremony-retd-a-felicitation-ceremony-was-also-organized-for-medical-nursing-superintendent-lizamma"
published_at: "2024-11-27T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674735eccea57_2.png"
keywords: []
---

#  ലാമ്പ് ലൈറ്റിംഗ് ആന്റ് വൈറ്റ് കോട്ട് സെറിമണിയും, റിട്ട. മെഡിക്കല്‍ നഴ്സിംഗ് സുപ്രണ്ട് ലിസമ്മയെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ പ്രമുഖ തൊഴില്‍ പരിശീലന കേന്ദ്രമായ കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ ഡിപ്ലോമ ഇന്‍ ലാബ് അസിസ്റ്റന്റ്, ഡിപ്ലോമ ഇന്‍ ഒപ്റ്റോമെട്രി, ഡിപ്ലോമ ഇന്‍ നഴ്സിംഗ് അസിസ്റ്റന്റ് എന്നീ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ലാമ്പ് ലൈറ്റിംഗ് ആന്റ് വൈറ്റ് കോട്ട് സെറിമണിയും, റിട്ട. മെഡിക്കല്‍ നഴ്സിംഗ് സുപ്രണ്ട് ലിസമ്മ എബ്രഹാമിനെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ പ്രമുഖ തൊഴില്‍ പരിശീലന കേന്ദ്രമായ കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ ഡിപ്ലോമ ഇന്‍ ലാബ് അസിസ്റ്റന്റ്, ഡിപ്ലോമ ഇന്‍ ഒപ്റ്റോമെട്രി, ഡിപ്ലോമ ഇന്‍ നഴ്സിംഗ് അസിസ്റ്റന്റ് എന്നീ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ലാമ്പ് ലൈറ്റിംഗ് ആന്റ് വൈറ്റ് കോട്ട് സെറിമണിയും, റിട്ട. മെഡിക്കല്‍ നഴ്സിംഗ് സുപ്രണ്ട് ലിസമ്മ എബ്രഹാമിനെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

ചടങ്ങ് റിട്ട. നഴ്സിംഗ് സുപ്രണ്ട് ലിസമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.ടി ബാലക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലിസമ്മ എബ്രഹാമിനെ കോളെജ് പ്രിന്‍സിപ്പാള്‍ കെ.ബി രതീഷ്‌കുമാര്‍ പോന്നാട അണിയിച്ച് ആദരിച്ചു. എംഎല്‍ടി അധ്യാപിക കെ. പ്രസീത മെഡിക്കല്‍ ഓത്ത് ചൊല്ലികൊടുത്തു.

വിവിധ അധ്യാപകര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. കൈരളി ഡയക്ടര്‍ ഐ. സുനിത സ്വാഗതം പറഞ്ഞ ചടങ്ങിന് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് റിസ്വാന നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252239/lamp-lighting-and-white-coat-ceremony-retd-a-felicitation-ceremony-was-also-organized-for-medical-nursing-superintendent-lizamma)