---
title: "ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു"
english_title: " District level fives football tournament organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252247/district-level-fives-football-tournament-organized"
published_at: "2024-11-27T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674739aaeb567_food.png"
keywords: []
---

# ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** നവംബർ 30, ഡിസംബർ 1 പന്തിരിക്കരയില്‍ വെച്ച് നടക്കുന്ന സിപിഐഎം പേരാമ്പ്ര ഏരിയാ സമ്മേളനത്തോടനു ബന്ധിച്ച് ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര:** നവംബർ 30, ഡിസംബർ 1 പന്തിരിക്കരയില്‍ വെച്ച് നടക്കുന്ന സിപിഐഎം പേരാമ്പ്ര ഏരിയാ സമ്മേളനത്തോടനു ബന്ധിച്ച് ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ ഉണ്ണി വേങ്ങേരി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു മുഖ്യാതിഥിയായി പങ്കെടുത്തു. പി.സി ലെനിന്‍ സ്വാഗതമാശംസിച്ചു.

ആവേശകരമായ മത്സരത്തില്‍ സോളിഡ് ജിം നെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ടൗണ്‍ ടീം പന്തിരിക്കര ജേതാക്കളായി ജില്ലാതല കമ്പവലി - ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252247/district-level-fives-football-tournament-organized)