---
title: " കൈതക്കലിന് അവശ്യ  സാധനങ്ങളെല്ലാം ഇനി ഒരു കുടക്കീഴില്‍"
english_title: " Essential for hand-washing  All things are now under one umbrella."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252266/essential-for-hand-washing-all-things-are-now-under-one-umbrella"
published_at: "2024-11-27T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674746cde7562_2.png"
keywords: []
---

#  കൈതക്കലിന് അവശ്യ  സാധനങ്ങളെല്ലാം ഇനി ഒരു കുടക്കീഴില്‍

> **Lead Summary:** **കോഴിക്കോട്: **പുതിയ ഷോപ്പിംഗ് അനുഭവം പകര്‍ന്ന് കൃഷ്ണ ഫ്രഷ്മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി, ഗ്രോസറി, വെജിറ്റബ്ള്‍സ്, ഫ്രൂട്സ്, ബേക്കറി, ഹൗസ്ഹോള്‍ഡ് ഐറ്റംസ് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

## Article Content

**കോഴിക്കോട്: **പുതിയ ഷോപ്പിംഗ് അനുഭവം പകര്‍ന്ന് കൃഷ്ണ ഫ്രഷ്മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി, ഗ്രോസറി, വെജിറ്റബ്ള്‍സ്, ഫ്രൂട്സ്, ബേക്കറി, ഹൗസ്ഹോള്‍ഡ് ഐറ്റംസ് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കൃഷ്ണ ഫ്രഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ്ബാബു കൈലാസ് നിര്‍വ്വഹിച്ചു.നളിനി വെള്ളു പറമ്പില്‍ ഭദ്രദീപം കൊളുത്തി. ശിവദാസ് ശിവശക്തിക്ക് നല്‍കി ബിജു കൃഷ്ണ ആദ്യവില്പന നിര്‍വ്വഹിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന വൈശാഖ്, സുമേഷ് തരുവോത്ത്, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജയരാജന്‍ കല്പകശേരി, ഉദയ ബാലകൃഷ്ണന്‍ നായര്‍, സി.എം. അഹമ്മദ് കോയ, ഫിലിപ്സ് മൂസ, വിജയ ലക്ഷ്മി നമ്പ്യാര്‍, അനുഷ മാസ്റ്റേഴ്സ് തുടങ്ങി വ്യാപാര രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252266/essential-for-hand-washing-all-things-are-now-under-one-umbrella)