---
title: "ട്രാഫിക് ബോധവല്‍ക്കരണം; ക്വിസ്, ചിത്രരചനാ മത്സരം ഡിസംബര്‍ 15-ന്"
english_title: "traffic awareness; Quiz and drawing competition on 15th December at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252351/traffic-awareness-quiz-and-drawing-competition-on-15th-december-at-perambra"
published_at: "2024-11-28T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67480d8d0ea4b_quiz.jpg"
keywords: []
---

# ട്രാഫിക് ബോധവല്‍ക്കരണം; ക്വിസ്, ചിത്രരചനാ മത്സരം ഡിസംബര്‍ 15-ന്

> **Lead Summary:** **പേരാമ്പ്ര:** ട്രാഫിക്ക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം ആഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ചിത്രരചനാ മത്സരം എന്നിവ ഡിസംബര്‍-15 ന് പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് പിആര്‍സിബി സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** ട്രാഫിക്ക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം ആഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ചിത്രരചനാ മത്സരം എന്നിവ ഡിസംബര്‍-15 ന് പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് പിആര്‍സിബി സംഘടിപ്പിക്കുന്നു.

രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുക. വരയ്ക്കാനുള്ള പേപ്പര്‍ സമിതി നല്‍കുന്നതാണ് നിറങ്ങളടക്കമുള്ളവ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, ചാര്‍ക്കോള്‍ തുടങ്ങി ഏതു മീഡിയവും ഉപയോഗിക്കാം. രണ്ടു മണിക്കൂറാണ് മത്സരസമയം.

നിരത്തുകളിലെ സുരക്ഷ, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാണ് ക്വിസും, ചിത്രരചനയും നടത്തുക. വിദ്യാര്‍ത്ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വാട്‌സപ്പ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 9446173030, 9495760315.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252351/traffic-awareness-quiz-and-drawing-competition-on-15th-december-at-perambra)