---
title: "ലഹരി വിരുദ്ധ നാടക യാത്ര സംഘടിപ്പിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത് "
english_title: "Nochad gram panchayat organized anti-drug drama trip at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252399/nochad-gram-panchayat-organized-anti-drug-drama-trip-at-perambra"
published_at: "2024-11-28T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67482dda45861_lahari.jpg"
keywords: []
---

# ലഹരി വിരുദ്ധ നാടക യാത്ര സംഘടിപ്പിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത് 

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് സമൂഹത്തില്‍ വര്‍ദ്ദിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിടരും മുമ്പേ വാടാതിരിക്കാന്‍ ലഹരി വിരുദ്ധ നാടക യാത്ര സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് സമൂഹത്തില്‍ വര്‍ദ്ദിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിടരും മുമ്പേ വാടാതിരിക്കാന്‍ ലഹരി വിരുദ്ധ നാടക യാത്ര സംഘടിപ്പിച്ചു.

വാല്ല്യക്കോട് എയുപി സ്‌കൂളില്‍ നിന്നും ആരംഭിച്ച സന്ദേശയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഇന്‍ചാര്‍ജ്ജ് സനില ചെറുവറ്റ അധ്യക്ഷത വഹിച്ചു.

ദി കര്‍ട്ടന്‍ പേരാമ്പ്രയുടെ ജീവിതം മനോഹരമാണ് എന്ന ലഹരി വിരുദധ നാടകം രാവിലെ 10 മണിക്ക് വാല്ല്യക്കോട് എയുപി സ്‌കൂളിലും ഉച്ചക്ക് 12 മണിക്ക് വാളൂര്‍ ജിയുപി സ്‌കൂളിലും ഉച്ചക്ക് 2 മണിക്ക് നൊച്ചാട് ഹയര്‍ സെക്കന്റെറിസ്‌ക്കൂളിലും പരിപാടി അവതരിപ്പിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ പിഇസി കണ്‍വീനര്‍ വി.കെ ബാബുരാജ്, ഗ്രാമപഞ്ചായത്തംഗം ടി.വി ഷിനി എന്നിവര്‍ സംസാരിച്ചു. വാല്ല്യക്കോട് എയുപി സ്‌കൂള്‍ പ്രധാനധ്യാപിക എം.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ടി.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252399/nochad-gram-panchayat-organized-anti-drug-drama-trip-at-perambra)