---
title: "വേണ്ടത്ര തെളിവില്ല: പോക്‌സോ കേസില്‍ കുറ്റാരോപിതനെ വെറുതെ വിട്ടു "
english_title: "Not enough evidence: Defendant acquitted in Pocso case"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25255/not-enough-evidence-defendant-acquitted-in-pocso-case"
published_at: "2022-02-08T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62029a24d477e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വേണ്ടത്ര തെളിവില്ല: പോക്‌സോ കേസില്‍ കുറ്റാരോപിതനെ വെറുതെ വിട്ടു 

> **Lead Summary:** **പേരാമ്പ്ര:** പോക്‌സോ കേസില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ കോഴിക്കോട് പ്രിന്‍സിപ്പല്‍ കോടതി വെറുതെ വിട്ടു.

## Article Content

**പേരാമ്പ്ര:** പോക്‌സോ കേസില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ കോഴിക്കോട് പ്രിന്‍സിപ്പല്‍ കോടതി വെറുതെ വിട്ടു.

ഇരയുടെ മൊഴി അവിശ്വസനീയമാണെന്നും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാവാത്ത സാഹചര്യത്തിലുമാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്‌സോ ജഡ്ജ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.

2017 ല്‍ പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ കൊച്ചുകണ്ടിയില്‍ താമസിക്കുന്ന ബാലന് എതിരെയായിരുന്നു ലൈംഗിക അതിക്രമത്തിന് പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25255/not-enough-evidence-defendant-acquitted-in-pocso-case)