---
title: " കാണാതായ മേപ്പയ്യൂര്‍ സ്വദേശിനിയുടെ മൃതദേഹം മുത്താമ്പി പുഴയില്‍ "
english_title: "The body of a missing Mepayyur native has been found in Muthambi river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252606/the-body-of-a-missing-mepayyur-native-has-been-found-in-muthambi-river"
published_at: "2024-11-29T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674968d6982e0_yui.jpg"
keywords: []
---

#  കാണാതായ മേപ്പയ്യൂര്‍ സ്വദേശിനിയുടെ മൃതദേഹം മുത്താമ്പി പുഴയില്‍ 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സ്വദേശിനിയുടെ മൃതദേഹം മുത്താമ്പി പുഴയില്‍ കണ്ടെത്തി. മേപ്പയ്യൂര്‍ ചങ്ങരംവള്ളിയില്‍ നിന്നും ഇന്നലെ കാണാതായ കോട്ടക്കുന്നില്‍ സ്‌നേഹാഞ്ജലി യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതല്‍ യുവതിയെ കാണാതായതായി ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സ്വദേശിനിയുടെ മൃതദേഹം മുത്താമ്പി പുഴയില്‍ കണ്ടെത്തി. മേപ്പയ്യൂര്‍ ചങ്ങരംവള്ളിയില്‍ നിന്നും ഇന്നലെ കാണാതായ കോട്ടക്കുന്നില്‍ സ്‌നേഹാഞ്ജലി യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതല്‍ യുവതിയെ കാണാതായതായി ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു.

ഇന്നലെ വൈകീട്ട് 4 മണിയോടുകൂടി ഒരാള്‍ പുഴയില്‍ ചാടിയതായി സംശയമുള്ളതായി തോണിക്കാര്‍ അറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആരംഭിച്ച തിരച്ചില്‍ ഇന്നും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് മാസം മുന്‍പ് സ്‌നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ച് ദിവസങ്ങളായി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചുവരുന്നതായും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252606/the-body-of-a-missing-mepayyur-native-has-been-found-in-muthambi-river)