---
title: "പേരാമ്പ്ര പ്രസ്സ്  ക്ലബ്ബിന് പുതിയ സാരഥികള്‍"
english_title: "New drivers for Perambra Press Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252610/new-drivers-for-perambra-press-club"
published_at: "2024-11-29T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67496e722f863_press.jpg"
keywords: []
---

# പേരാമ്പ്ര പ്രസ്സ്  ക്ലബ്ബിന് പുതിയ സാരഥികള്‍

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പ്രസ്സ് ക്ലബ്ബിന് ഇനി പുതിയ സാരഥികള്‍. മലയാള മനോരമ റിപ്പോര്‍ട്ടര്‍ എന്‍.പി വിധു പ്രസ്സ് ക്ലബിനെ നയിക്കും. വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും അംഗീകരിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പ്രസ്സ് ക്ലബ്ബിന് ഇനി പുതിയ സാരഥികള്‍. മലയാള മനോരമ റിപ്പോര്‍ട്ടര്‍ എന്‍.പി വിധു പ്രസ്സ് ക്ലബിനെ നയിക്കും. വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും അംഗീകരിച്ചു.

പ്രസിഡണ്ട് ഇ.എം. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞബ്ദുള്ള വാളൂര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ദേവരാജ് കന്നാട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഇ. ബാലകൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളായി എന്‍.പി. വിധു മലയാള മനോരമ ( പ്രസിഡണ്ട് ), കുഞ്ഞബ്ദുള്ള വാളൂര്‍ (വീക്ഷണം), സി.കെ. ബാലകൃഷ്ണന്‍ (കേരള കൗമുദി) എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും, സെക്രട്ടറി ശശി കിഴക്കന്‍ പേരാമ്പ്ര (ജനയുഗം), രാജന്‍ വര്‍ക്കി (ദീപിക), പി.സി. സുരേന്ദ്രനാഥ് (ജന്മഭൂമി ) എന്നിവരെ ജോയിന്റ് സെക്രട്ടരിമാരായും , പ്രശാന്ത് പാലേരി ട്രഷറര്‍ (മാതൃഭൂമി) എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തില്‍ രാജന്‍ വര്‍ക്കി, സി.കെ ബാലകൃഷ്ണന്‍, സുരേഷ് നൊച്ചാട്, എം.കെ ഫസലുറഹ്‌മാന്‍, സി.കെ രാഹുല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252610/new-drivers-for-perambra-press-club)