---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് മമ്മിളിക്കുളം അംഗന്‍വാടി കെട്ടിടോദ്ഘാടനം "
english_title: "Nochad Gram Panchayat Mammilikulam Anganwadi Building Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252627/nochad-gram-panchayat-mammilikulam-anganwadi-building-inauguration"
published_at: "2024-11-29T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67497a759f411_sharatha.jpg"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് മമ്മിളിക്കുളം അംഗന്‍വാടി കെട്ടിടോദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് മമ്മിളിക്കുളം അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കീഴില്‍ 35 ലക്ഷം രൂപ ചിലവിലാണ് രണ്ടാം വാര്‍ഡില്‍ മമ്മിളിക്കുളം അംഗന്‍വാടി നവീകരിച്ചത്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് മമ്മിളിക്കുളം അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കീഴില്‍ 35 ലക്ഷം രൂപ ചിലവിലാണ് രണ്ടാം വാര്‍ഡില്‍ മമ്മിളിക്കുളം അംഗന്‍വാടി നവീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരി കണ്ടി കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ക്ലാരിയില്‍ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗങ്ങളായ അബ്ദുള്‍ സലാം, ശോഭന വൈശാഖ്, ശ്രീധരന്‍ ഗീതാ നന്ദനം, ടി.പി.കെ പ്രദീപന്‍, ഭാസ്‌കരന്‍ വട്ടക്കണ്ടി, കുഞ്ഞമ്മദ് മിന, കെ.എം സുരേഷ്, അംഗനവാടി അധ്യാപിക പ്രേമ, ഹെല്‍പ്പര്‍ നദീറ, കെ.ടി.ബി കല്‍പ്പത്തൂര്‍, എം.ടി ബാലന്‍, ഇ.കെ രാഘവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252627/nochad-gram-panchayat-mammilikulam-anganwadi-building-inauguration)