കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് ഇനി 10 രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് ഇനി 10 രൂപ
Nov 29, 2024 03:09 PM | By SUBITHA ANIL

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിതമായ കാലം മുതല്‍ ലഭിച്ച സൗജന്യം ഇനി ലഭിക്കില്ല. ഒപി ടിക്കറ്റിന് ഇനി 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ലാ കളക്ടര്‍ സ്‌നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം അറിയിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും മറ്റുമുള്ള ചെലവ് വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ഒപി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതിലുള്ള മുതല്‍ക്കൂട്ടാവും. ഈ തുക ഉപയോഗിച്ച് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവര്‍ക്കു തന്നെയാണ് ലഭിക്കുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.




10 rupees for OP ticket in Kozhikode Medical College

Next TV

Related Stories
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ടുവരെ

Nov 29, 2024 04:48 PM

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ടുവരെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതയ്ക്കു...

Read More >>
മികച്ച ഹരിത വിദ്യാലയങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അവാര്‍ഡ്

Nov 29, 2024 04:23 PM

മികച്ച ഹരിത വിദ്യാലയങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അവാര്‍ഡ്

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്കിലെ എല്ലാ...

Read More >>
വനിത കലോത്സവം; ഗ്രാമ പഞ്ചായത്ത് യോഗത്തില്‍ വിയോജന കുറിപ്പ്

Nov 29, 2024 04:03 PM

വനിത കലോത്സവം; ഗ്രാമ പഞ്ചായത്ത് യോഗത്തില്‍ വിയോജന കുറിപ്പ്

വനിത കലോത്സവത്തിന് അഞ്ച് ലക്ഷം രൂപ ചെലവഴിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയില്‍...

Read More >>
സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ച ആവള സ്വദേശി പിടിയില്‍

Nov 29, 2024 02:45 PM

സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ച ആവള സ്വദേശി പിടിയില്‍

സ്വന്തമായി നമ്പറിട്ട് നാലുവര്‍ഷത്തോളമായി പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും കബളിപ്പിച്ച് വാഹനം ഓടിച്ച...

Read More >>
നൊച്ചാട് ഗ്രാമപഞ്ചായത്ത് മമ്മിളിക്കുളം അംഗന്‍വാടി കെട്ടിടോദ്ഘാടനം

Nov 29, 2024 01:49 PM

നൊച്ചാട് ഗ്രാമപഞ്ചായത്ത് മമ്മിളിക്കുളം അംഗന്‍വാടി കെട്ടിടോദ്ഘാടനം

നൊച്ചാട് ഗ്രാമപഞ്ചായത്ത് മമ്മിളിക്കുളം അംഗന്‍വാടി...

Read More >>
പേരാമ്പ്ര പ്രസ്സ്  ക്ലബ്ബിന് പുതിയ സാരഥികള്‍

Nov 29, 2024 12:50 PM

പേരാമ്പ്ര പ്രസ്സ് ക്ലബ്ബിന് പുതിയ സാരഥികള്‍

പേരാമ്പ്ര പ്രസ്സ് ക്ലബ്ബിന് ഇനി പുതിയ സാരഥികള്‍. വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ ഭാരവാഹികളെ...

Read More >>
Top Stories