---
title: "വനിത കലോത്സവം; ഗ്രാമ പഞ്ചായത്ത് യോഗത്തില്‍ വിയോജന കുറിപ്പ്"
english_title: "Women's Arts Festival; Note of dissent in Gram Panchayat meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252676/womens-arts-festival-note-of-dissent-in-gram-panchayat-meeting"
published_at: "2024-11-29T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749998244ae5_athipthi.jpg"
keywords: []
---

# വനിത കലോത്സവം; ഗ്രാമ പഞ്ചായത്ത് യോഗത്തില്‍ വിയോജന കുറിപ്പ്

> **Lead Summary:** **പേരാമ്പ്ര :** വനിത കലോത്സവത്തിന് അഞ്ച് ലക്ഷം രൂപ ചെലവഴിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയില്‍ വിയോജന കുറിപ്പ്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ ഇതിനെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്.

## Article Content

**പേരാമ്പ്ര :** വനിത കലോത്സവത്തിന് അഞ്ച് ലക്ഷം രൂപ ചെലവഴിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയില്‍ വിയോജന കുറിപ്പ്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ ഇതിനെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്.

2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് വനിത കലോത്സവം നടത്താനുള്ള അജണ്ടയില്‍ നടന്ന ചര്‍ച്ചയിലാണ് യുഡിഎഫ് അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചത്. വനിത കലോത്സവത്തിന് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പാടില്ല എന്നിരിക്കെ അഞ്ച് ലക്ഷം വിനിയോഗിക്കാനുള്ള ഭരണ സമിതി നീക്കത്തിനെതിരെയാണ് യുഡിഎഫ് അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്.

നിയമപരമായ സര്‍ക്കാര്‍ മാര്‍ഗരേഖക്ക് വിരുദ്ധമായി ഈ പദ്ധതി നടപ്പിലാക്കുന്നതിനെതിരെയാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയതെന്നും വനിത കലാ മേളക്ക് എതിരല്ലെന്നും യുഡിഎഫ് അംഗങ്ങളായ ഇ.ടി. സരീഷ്, പാളയാട്ട് ബഷീര്‍, കെ.എം. ഇസ്മയില്‍, വി.കെ. ഗീത, കെ. മുബഷിറ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252676/womens-arts-festival-note-of-dissent-in-gram-panchayat-meeting)