---
title: "മികച്ച ഹരിത വിദ്യാലയങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അവാര്‍ഡ് "
english_title: "Block Panchayat Award for Best Green Schools at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252683/block-panchayat-award-for-best-green-schools-at-perambra"
published_at: "2024-11-29T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67499e4f4c0ce_npb.jpg"
keywords: []
---

# മികച്ച ഹരിത വിദ്യാലയങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അവാര്‍ഡ് 

> **Lead Summary:** പേരാമ്പ്ര: പഞ്ചായത്തുകളില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്രയില്‍ ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തിയ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: പഞ്ചായത്തുകളില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്രയില്‍ ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തിയ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്കിലെ എല്ലാ വിദ്യാലയങ്ങളും ജനുവരി 26 ഓടെ ഹരിത വിദ്യാലയമാക്കുമെന്നും മികച്ച വിദ്യാലയങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അവാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മാലിന്യപരിപാലന രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ പഞ്ചായത്തുകളിലും കുട്ടികളുടെ ഹരിതസഭ നടക്കുമെന്നും അറിയിച്ചു. ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിവേക് വിനോദ് ഹരിതസഭ വിശദീകരണം നടത്തി.

ബിആര്‍സി ട്രയിനി ഷാജിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം വിനോദന്‍ തിരുവോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.കെ രാഗേഷ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252683/block-panchayat-award-for-best-green-schools-at-perambra)