പേരാമ്പ്ര : മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2022 - 24 ബി.എഡ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. നവംബര്‍ 28, വ്യാഴാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ഗുരു വൈഭവ് - 2024 ല്‍ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍, ഫാദര്‍ ബിജു ജോണ്‍ വെള്ളക്കട അധ്യാപക വിദ്യാര്‍ത്ഥികളെ ബി.എഡ് ബിരുദദാരികളായ് പ്രഖ്യാപിച്ചു.
ഗുണനിലവാരത്തിലും സാമൂഹിക കാര്യക്ഷമതയിലും അധിഷ്ഠിതമായ ശ്രേഷ്ഠമായ അധ്യാപനചര്യയുടെ കാലികപ്രസക്തിയെക്കുറിച്ചും ഭാവി അധ്യാപകര്‍ക്കുള്ള പങ്കിനെക്കുറിച്ചും ഫാദര്‍ സംസാരിച്ചു. മദര്‍ തെരേസാ കോളേജ് മാനേജര്‍ ഫാദര്‍ ജോസഫ് വയലിലിന്റെ ശുഭാരംഭ സന്ദേശത്തോടെ തുടങ്ങിയ 17-ാമത് അദ്ധ്യാപക ബിരുദദാന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ.വൈ ബെനിഡിക്റ്റ് സത്യവാചകം ചൊല്ലി കൊടുത്തു.
ചടങ്ങില്‍, വന്യജീവി വാരാഘോഷിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പൂര്‍വ വിദ്യാര്‍ത്ഥി അഭിജിത് എസ് ബാബുവിനെയും ഡബ്ബിങ് നിര്‍വഹിച്ച അലീന ഫ്രാങ്ക്‌ളിനെയും ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2022 - 24 ബി.എഡ് പരീക്ഷയില്‍ പ്രഥമ സ്ഥാനം കൈവരിച്ച കിരണ്‍ രമേശ്, ഫഹ്‌മിദ അഷ്റഫ്, രജിഷ്മ പി, സ്‌നേഹ എസ് എസ് എന്നിവര്‍ക്ക് ഉപഹാരസമര്‍പ്പണം നല്‍കി.എന്‍ എന്‍ എസ് പ്രോഗ്രം ഓഫീസര്‍ അസി. പ്രൊഫസര്‍ ശ്രീമതി ഷൈനി എന്‍ സ്വാഗതമേകിയ ചടങ്ങില്‍ അഖില ജോസ് നന്ദിയര്‍പ്പിച്ചു.
Graduation ceremony of B.Ed. batch held at Mother Teresa College of Teacher Education