---
title: "കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു "
english_title: "The wild boar that fell into the well was shot and killed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25272/the-wild-boar-that-fell-into-the-well-was-shot-and-killed"
published_at: "2022-02-09T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620308ba562db_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു 

> **Lead Summary:** ** പേരാമ്പ്ര **: പന്തിരിക്കര വരയാലന്‍ കണ്ടി റോഡില്‍ ചൂരം കണ്ടി പറമ്പില്‍ ഉപയോഗ ശൂന്യമായ കിണറ്റില്‍ ഇന്നലെ വെളുപ്പിനാണ് പന്നി വീണത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

## Article Content

** പേരാമ്പ്ര **: പന്തിരിക്കര വരയാലന്‍ കണ്ടി റോഡില്‍ ചൂരം കണ്ടി പറമ്പില്‍ ഉപയോഗ ശൂന്യമായ കിണറ്റില്‍ ഇന്നലെ വെളുപ്പിനാണ് പന്നി വീണത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടനെ തന്നെ ഫോറസ്റ്റ് ഉദ്വോഗസ്ഥരെ വിവരമറിയിക്കുകയും, ഇവര്‍ എത്തി കയര്‍ ഉപയോഗിച്ച് പന്നിയെ പിടികൂടി വെടിവെച്ച് കൊന്നതിന് ശേഷം മൃതദേഹം മറവു ചെയ്യാനായി കൊണ്ടുപോകുകയും ചെയ്തു. ഈ ഭാഗത്ത് കാട്ടുപന്നികള്‍ കൂട്ടത്തോടെ ഇറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.

വഴിയരികില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച തെരുവു വിളക്കുകള്‍ കത്താത്തത് കാട്ടുപന്നികള്‍ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

പത്തോളം ലൈറ്റുകള്‍ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. കത്താത്ത ഈ ബള്‍മ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നാട്ടുകാര്‍ ഒപ്പിട്ട ഒരു പരാതി മാസങ്ങള്‍ക്ക് മുമ്പേ പഞ്ചായത്ത് അധികാരികള്‍ക്ക് നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

എത്രയും പെട്ടന്ന് കേടായ ബള്‍മ്പുകല്‍ മാറ്റി സ്ഥാപിക്കാനും , കാട്ടുമൃഗങ്ങളുടെ വിളയാട്ടം തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25272/the-wild-boar-that-fell-into-the-well-was-shot-and-killed)