---
title: "വാല്ല്യക്കോട് എയുപി സ്‌കൂളില്‍ പൂര്‍വ്വ അധ്യാപക, പൂര്‍വ്വ വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ കുടുംബ സംഗമം ഇന്ന് നടക്കും "
english_title: "Ex-Teacher, Alumni-Parent Family Reunion at AUP School, Vallyakode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252829/ex-teacher-alumni-parent-family-reunion-at-aup-school-vallyakode"
published_at: "2024-11-30T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674aa032d4883_aupv.jpg"
keywords: []
---

# വാല്ല്യക്കോട് എയുപി സ്‌കൂളില്‍ പൂര്‍വ്വ അധ്യാപക, പൂര്‍വ്വ വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ കുടുംബ സംഗമം ഇന്ന് നടക്കും 

> **Lead Summary:** **പേരാമ്പ്ര: **വാല്ല്യക്കോട് എയുപി സ്‌ക്കൂള്‍ നൂറാം വാര്‍ഷിക ആഘോഷം - ശതപൂര്‍ണ്ണിമയുടെ ഭാഗമായി പൂര്‍വ്വ അധ്യാപക, പൂര്‍വ്വ വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ കുടുംബ സംഗമം ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടക്കുന്നു.

## Article Content

**പേരാമ്പ്ര: **വാല്ല്യക്കോട് എയുപി സ്‌ക്കൂള്‍ നൂറാം വാര്‍ഷിക ആഘോഷം - ശതപൂര്‍ണ്ണിമയുടെ ഭാഗമായി പൂര്‍വ്വ അധ്യാപക, പൂര്‍വ്വ വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ കുടുംബ സംഗമം ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടക്കുന്നു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറായ വി.കെ സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252829/ex-teacher-alumni-parent-family-reunion-at-aup-school-vallyakode)