---
title: "കാവുന്തറ ഗവ: വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം"
english_title: "Kavunthara  Inauguration of Govt: Welfare LP School Dining Hall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252851/kavunthara-inauguration-of-govt-welfare-lp-school-dining-hall"
published_at: "2024-11-30T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674aaed8f3a2c_kavumtharaa.JPG"
keywords: []
---

# കാവുന്തറ ഗവ: വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം

> **Lead Summary:** **നടുവണ്ണൂര്‍:** ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കാവുന്തറ ഗവ: വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ധന്യ സതീശന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍:** ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കാവുന്തറ ഗവ: വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ധന്യ സതീശന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി സുധീഷ്, കെ.കെ. ഷൈമ, ടി.സി സുരേന്ദ്രന്‍, ഭരണ സമിതി അംഗങ്ങളായ ഒ.എം മിനി, നിസാര്‍, സുജ, രജില, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കൃഷ്ണദാസ്, ബാലകൃഷ്ണന്‍ കൊല്ലോറത്ത്, സഹീര്‍ പുതിയെടുത്ത്, എസ്എംസി ചെയര്‍പേഴ്‌സണ്‍ സ്വാതി ശബ്‌നം, എംപിടിഎ പ്രസിഡണ്ട് നാദിറാബാനു, പത്മനാഭന്‍, ഒ.എം. രാജന്‍, കെ.പി. രാജന്‍, റോസിന ബാല തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക അനിതകുമാരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ഇസ്മയില്‍ പെരുവീട്ടില്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി അവതരിപ്പിച്ച സ്വാഗതനൃത്തം ചടങ്ങിന് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252851/kavunthara-inauguration-of-govt-welfare-lp-school-dining-hall)